ന്യൂദല്‍ഹി: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കരാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഒബാമ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. വികസ്വര രാഷ്ട്രങ്ങളുടെ പുരോഗതിക്ക് തടസ്സമാകാത്ത രീതിയില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന കരാറിന് ഭാരതം സജ്ജമാണെന്ന് മോദി ഒബാമയെ അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രസ്താവന ഇറക്കി.
ആഗോള കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ഭാരതം പ്രതിജ്ഞാബദ്ധമാണ് മോദി പറഞ്ഞു. ഭാരതം ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിനെ തടയുന്ന വ്യവസ്ഥകള്‍ പാടില്ലെന്നും മോദി വ്യക്തമാക്കി. ഈയാഴ്ചതന്നെ കരാര്‍ നിലവില്‍വരും. ഇരുനേതാക്കളും നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: