കൊട്ടാരക്കര: വ്യാപാരസ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സൂക്ഷിച്ച ബൈക്ക് മോഷണം പോയി. ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് സംഭവം. പുലമണ്‍ ദുര്‍ഗ ബില്‍ഡിങ്ങില്‍ കട നടത്തുന്ന രാജേഷ് ബൈക്ക് ഗ്രൗണ്ടില്‍ വച്ചശേഷം കടയിലേക്ക് പോയി. ഒരു മണിക്കൂര്‍ കഴിഞ്ഞ് തിരികെ ബൈക്ക് എടുക്കാന്‍ വരുമ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കെഎല്‍ 24ബി 2301 എന്ന ഹീറോഹോണ്ടാ ബൈക്കാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐ ബെന്നിലാലുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: