ചക്കുളത്തുകാവില്‍ പന്ത്രണ്ടുനോയമ്പ് മഹോത്സവം 17 മുതല്‍ 28 വരെ

Thursday 10 December 2015 8:08 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രസിദ്ധമായ പന്ത്രണ്ടു നോയമ്പ് മഹോത്സവത്തിന് 17 ന് തിരിതെളിയും, 28 ന് താലപ്പൊലി ഘോഷയാത്രയോടെ സമാപിക്കും. 17ന് രാവിലെ 8ന് നീരേറ്റുപുറം 10-ാം നമ്പര്‍ എസ്എന്‍ഡിപി യോഗത്തില്‍ നിന്നും ചമയക്കൊടി എഴുന്നെള്ളത്ത്. ഒന്‍പതിന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഒളശ മംഗലത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റും അശോകന്‍ നമ്പൂതിരിയുടേയും രഞ്ജിത്ത.്ബി. നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ചമയകൊടിയേറ്റും നടക്കും. എല്ലാ ദിവസും പ്രസാദമൂട്ടും കളമെഴുത്തും പാട്ടും പ്രഭാക്ഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്. 18ന് രാവിലെ 9 ന് നാരീപൂജയുടെ ഉദ്ഘാടനം കോട്ടയം അസി. കലക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ നിര്‍വഹിക്കും. 20 ന് വൈകിട്ട് ഏഴിന് ശാസ്ത്രീയ നൃത്ത സന്ധ്യ, 22ന് വൈകിട്ട് ഏഴിന് തിരുവാതിര, 23ന് രാത്രി എട്ടിന് ഡാന്‍സ് 24ന് രാത്രി 7.15 ന് സംഗീത സദസ്സ്. 25 ന് രാത്രി ഏഴിന് തിരുവാതിര, എട്ടിന് നാടന്‍ കലാരൂപങ്ങളുടെ ആവിഷ്‌ക്കാരം. 26ന് വൈകിട്ട് ഏഴിന് സംഗീതസദസ്സ്, 7.30ന് താലപ്പൊലി ഘോഷയാത്ര തലവടി തെക്കേക്കര കാണിയ്ക്ക മണ്ഡപത്തില്‍ നിന്നും മാണത്താറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തൃക്കയില്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം വഴി ചക്കുളത്തുകാവില്‍ എത്തിച്ചേരും. 27ന് രാവിലെ ഒന്‍പതിന് കലശാഭിഷേകം. പകല്‍ 3 ന് കാവുംഭാഗം തിരു ഏറങ്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും തങ്ക തിരുവാഭരണ ഘോഷയാത്ര. ആറിന് പുത്തന്‍കാവ് ദേവീ ക്ഷേത്രത്തില്‍ നിന്നും കാവടി വിളക്കും വൈകിട്ട് 6.30ന് ഭരതനാട്യം, നാട്ടു വങ്കം, രാത്രി ഒന്‍പതിന് തിരുവാഭരണം ചാര്‍ത്തി സര്‍വ മംഗള ആരതി. 28 നു രാവിലെ ഒന്‍പതിന് ആനപ്രമ്പാല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും കാവടി, കരകം മുത്താരമ്മന്‍ കോവിലില്‍ നിന്നും എണ്ണക്കുടം വരവും ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി, ഒളശ്ശ മംഗലത്തില്ലത്ത് ഗോവന്ദന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ചക്കരക്കുളത്തില്‍ ആറാട്ടും, കൊടിയിറക്കും, മഞ്ഞനീരാട്ടും നടക്കും. വൈകിട്ട് ആറിന് കാരിക്കുഴി എല്‍പി സ്‌കൂളിനു സമീപമുള്ള താല്‍ക്കാലിക മണ്ഡപത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര, ചമയക്കൊടിയിറക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.