ചെന്നൈ: സിംഗപ്പൂരിന്റെ ആറ് ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും. 625 കിലോഗ്രാമാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം. ഡിസംബര്‍ 16ന് ശ്രീഹരിക്കോട്ടയില്‍ നിന്നും പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ഉപയോഗിച്ച് വൈകീട്ട് ആറുമണിക്കാണ് വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ഭൂമിയെ നിരീക്ഷിക്കുന്നതിനുള്ള ടെലിയോസ് എന്ന ഉപഗ്രഹമാണ് ഇതില്‍ ഏറ്റവും ഭാരമേറിയത്. 400 കിലോയാണ് ഭാരം. ഈ വര്‍ഷത്തെ അവസാനത്തെ പിഎസ്എല്‍വി വിക്ഷേപണമാണ് ഡിസംബര്‍ 16ലേത്. 2015ല്‍ 14 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം ഭാരതത്തിന്റേയും 11 എണ്ണം വിദേശ രാജ്യങ്ങളുടേയുമാണ്.
ഡിസംബര്‍ 16ലെ വിക്ഷേപണം വിജയിക്കുകയാണെങ്കില്‍ ഇത് 20 ആകും. യുറോപ്യന്‍ സ്പെസ് ഏജന്‍സിയുടെ ഏരിയന്‍ റോക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞമാസം വാര്‍ത്താവിനിമയത്തിനുള്ള ഉപഗ്രഹമായ ജിസാറ്റ് -15 ഭാരതം വിക്ഷേപിച്ചിരുന്നു. യുറോപ്യന്‍ സ്പേസ് ഏജന്‍സി വഴി ഭാരതം കഴിഞ്ഞ വര്‍ഷം നാല് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. 2015ല്‍ 21 ഉപഗ്രഹങ്ങളാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: