തൊടുപുഴ: തൊടുപുഴ കൃഷ്ണ തീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് കെ.പി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ രാഷ്ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ പ്രസിഡന്റ് മഹേന്ദ്ര ജെയിന് ഉദ്ഘാടനം ചെയ്യും. ഭാരതീയ മസ്ദൂര്‍ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാര്‍ മേജര്‍ ആര്.ലാല്‍കൃഷ്ണ ആശംസ പ്രസംഗം നടത്തും. ഉച്ചതിരിഞ്ഞ് 2ന് യുവജനസംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ‘പത്താം ശമ്പളപരിഷ്കരണ കമ്മീഷന് ശുപാര്‍ശകള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് 4ന് കൃഷ്ണ തീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം നഗരം ചുറ്റി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കും. പ്രകടനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് എന്‍ജിഒ സംഘ് പ്രവര്‍ത്തകര്‍ അണിനിരക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം റിച്ചാര്‍ഡ് ഹേ എം.പി ഉദ്ഘാടനം ചെയ്യും. ആര്‍ആര്‍കെഎംഎസ്. സെക്രട്ടറി വി.രാജേന്ദ്രന്, ഭാരതീയ പെന്‍ഷനേഴ്സ് സംഘ് സെക്രട്ടറി കെ.വി അച്യുതന് തുടങ്ങിയവര്‍ പ്രസംഗിക്കും.നാളെ രാവിലെ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.എം നാരായണന് ഉദ്ഘാടനം ചെയ്യും. 10ന് നടക്കുന്ന സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.എസ്. കരുണാകരന് ഉദ്ഘാടനം ചെയ്യും. 1.30-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ഉപദേശക സമിതി അദ്ധ്യക്ഷന്‍ റ്റി.എസ്.പട്ടാഭിരാമന് (എം.ഡി. കല്യാണ്‍ സില്‍ക്സ്) ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സ്വയംസേവക സംഘം സഹപ്രാന്തകാര്യവാഹ് എം.രാധാകൃഷ്ണന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: