മെഡിക്കല്‍ കോളേജ് മാലിന്യം കൊണ്ട് വീര്‍പ്പുമുട്ടുന്നു: ബിജെപി

Thursday 10 December 2015 10:22 pm IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള മലിനീകരണ പ്ലാന്റ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമല്ല. പ്ലാന്റിന്റെ പലഭാഗത്തും ചോര്‍ച്ചയുള്ളതുകൊണ്ട് സമീപപ്രദേശങ്ങളിലെല്ലാം മലിനജലപ്രവാഹം മൂലം ജനജീവിതം ദു:സഹമായിത്തീര്‍ന്നിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജലസ്രോതസുകളായ കിണറുകളില്‍ മലിനജലമെത്തുന്നതുമൂലം പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുന്നു. ഹെപ്പറ്റൈറ്റിസും കാന്‍സറും വളരെയധികം വര്‍ദ്ധിക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. ജനജീവിതത്തിന് ഹാനികരമാകുന്ന മാലിന്യപ്രശ്‌നത്തിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.