കോട്ടയം: ഗുരു കുടമാളൂര്‍ കരുണാകരന് നായര്‍ ജന്മശതാബ്ദി ആഘോഷം 12ന് കുടമാളൂര്‍ കരുണാകരന് നായര്‍ ഷഷ്ട്യബ്ദ പൂര്‍ത്തി സാമാരക ഹാളില്‍ നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന ശതാബ്ദി ആഘോഷം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഗുരു കരുണാകരന് നായര്‍ അവാര്‍ഡ് കഥകളി രംഗത്തെ പ്രശസ്ത നടന് കലാമണ്ഡലം രാമകൃഷ്ണനു നല്കി ആദരിക്കും. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കലാകേന്ദ്രം പ്രസിഡന്റ് പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. അഡ്വ. സുരേഷ് കുറുപ്പ് എംഎല്‍എ കലാകാരന്മാരെ ആദരിക്കും. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം ഭാഗ്യനാഥ്, കുടമാളൂര്‍ മുരളീധരമാരാര്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. ഡോ. പി.ജി. ആര്. പിള്ള, ഡോ. മനോജ് കുറൂര്‍, പ്രമോദ് ചന്ദ്രന്, സി.കെ. ഗോപീകൃഷ്ണന് തുടങ്ങിയവര്‍ സംസാരിക്കും. എം.പി. മോഹനചന്ദ്രപ്രതാപ് സ്വാഗതവും വി.എന്‍. മുഹമ്മദ് ഇസ്മയില്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: