കൊച്ചി: എംജി സര്‍വകലാശാല അത്ലറ്റിക് മീറ്റ് പുരുഷ വിഭാഗത്തില്‍ പാല സെന്റ് തോമസ് കോളേജും വനിതകളില്‍ പാല അല്‍ഫോണ്‍സ കോളേജും (200) ജേതാക്കളായി. സെന്റ് തോമസിന് 152, അല്‍ഫോണ്‍സയ്ക്ക് 200 പോയിന്റ്. 136 പോയിന്റ് നേടിയ കോതമംഗലം എംഎ കോളേജ് പുരുഷന്മാരില് രണ്ടാമത്. ചങ്ങനാശേരി എസ്ബി കോളേജിനാണ് മൂന്നാംസ്ഥാനം. വനിതകളില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് 184 പോയിന്റോടെ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍, 55 പോയിന്റുള്ള കോതമംഗലം എംഎ കോളേജ് മൂന്നാംസ്ഥാനത്ത്.
ഇന്നലെ നടന്ന പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അല്‍ഫോണ്‍സ കോളേജിലെ ജെറിന് ജോസഫ് ഒന്നാമതെത്തി. ബിസിഎം കോളേജിലെ അഞ്ജലി ജോസിന് രണ്ടാംസ്ഥാനം. ഹൈജംപില്‍ അല്‍ഫോണ്‍സ കോളേജിലെ ജിനു മരിയ മാനുവല്‍ ഒന്നാമത്. ഇതേ കോളേജിലെ ഏയ്ഞ്ചല്‍ ദേവസ്യക്ക് രണ്ടാംസ്ഥാനം.
പോള്‍വാട്ടില്‍ അല്‍ഫോണ്‍സ കോളേജിലെ സിഞ്ജു പ്രകാശന് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. അല്ഫോണ്സയിലെതന്നെ സിത്താര 2008 ല്‍ സ്ഥാപിച്ച 3.35 മീറ്റര്‍ എന്നത് 3.40 മീറ്ററാക്കി മെച്ചപ്പെടുത്തി സിഞ്ജു. 400 മീറ്റര്‍ റിലേയിലും റെക്കോഡ് പിറന്നു. 2009 ല്‍ അല്‍ഫോണ്‍സ കോളേജ് സ്ഥാപിച്ച റെക്കോഡ് ചങ്ങനാശേരി അസംപ്ഷന്‍ കോളേജ് തിരുത്തി. അല്‍ഫോണ്‍സ കോളേജിന് രണ്ടാംസ്ഥാനം.
ഹെപ്റ്റാത്തലണില്‍ അല്‍ഫോണ്‍സയിലെ മരീന ജോര്‍ജ് പുതിയ റെക്കോഡ് കുറിച്ചു. അസംപ്ഷനിലെ അനില ജോസ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച റെക്കോഡാണ് മരീന തിരുത്തിയത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയം സിഎംഎസിലെ അനീസ് റഹ്മാനും റെക്കോഡ്. 2007ല്‍ കോട്ടയം ബസേലിയസിലെ ജോമോന്റെ 52.52 എന്ന സമയം 52.50 എന്നാക്കിയാണ്അനീഷ് റെക്കോഡ് പുതുക്കിയത്.
ട്രിപ്പിള്‍ ജംപില്‍ പാല സെന്റ് തോമസിലെ എസ്. ഉന്ന്യാസ് 2005ല്‍ കോതമംഗലം എംഎ കോളേജിലെ അനീഷ് പി. കൃഷ്ണന്റെ റെക്കോഡ് മറികടന്നു. വിജയികള്‍ക്ക് ഡോ. പ്രശാന്ത് ട്രോഫികള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: