പ്രതിഷേധമിരമ്പി യുവമോര്‍ച്ച മാര്‍ച്ച് അമ്മമാരുടെയും സഹോദരിമാരുടെയും മാനംകാക്കാനുള്ള സമരം: യുവമോര്‍ച്ച

Friday 11 December 2015 9:47 am IST

കോഴിക്കോട്: യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്തരമേഖല എഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘവുമായി ഡൗണ്‍ടൗണ്‍ ഹോട്ടല്‍ ഉടമകള്‍ക്കും ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും ഉള്ള ബന്ധം അന്വേഷിക്കണമെന്നും ഡൗണ്‍ടൗണ്‍ ഹോട്ടലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിച്ച വെള്ളയില്‍ എസ് ഐക്കെതിരെ നടപടി എടുക്കണമെന്നും കേസ് പുനര ന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മാര്‍ച്ച്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനംകാക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിനാണ് യുവമോര്‍ച്ച തുടക്കം കുറിച്ചിരിക്കുന്നതെന്ന് അഡ്വ. പി. സുധീര്‍ പറഞ്ഞു. ഡൗണ്‍ടൗണില്‍ നടന്ന അനാ ശാസ്യ പ്രവര്‍ത്തനങ്ങള്‍ മൂടിവെക്കുന്നതിനായാണ് ചുംബനസ മരമെന്ന് യുവമോര്‍ച്ച പറഞ്ഞത് ശരിയായിരിക്കുകയാണിപ്പോള്‍. ചുംബനസമരം ആസൂത്രണം ചെയ്തത് ഡൗണ്‍ടൗണില്‍ വെച്ചായിരുന്നെന്ന് രാഹുല്‍ പശുപാലന്‍ പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ രാഹുല്‍പശുപാലന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ഡൗണ്‍ടൗണ്‍ ഉടമകളുമായും സമരത്തിന് പിന്തുണ നല്‍കിയ ഇടതു-വലതു നേതാക്കളു മായും രാഹുല്‍പശുപാലനുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, ജില്ലാപ്രസിഡന്റ് പി. രഘുനാഥ്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബബീഷ്, സിനൂപ്‌രാജ് എന്നിവര്‍ സംസാരിച്ചു. മുതലക്കുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, സംസ്ഥാന സെക്രട്ടറി കെ.ടി വിബിന്‍, ആര്‍. മഞ്ജുനാഥ്, പ്രഫുല്‍ കൃഷ്ണന്‍, ഡി. ദിബിന്‍, അനൂപ് മാസ്റ്റര്‍, അനീഷ് കുറ്റലൂര്‍, റനീഷ്, റനിത്ത്, സി.വി ശ്രീധര്‍മന്‍, പ്രബീഷ്, ഷാലു, രജീഷ്, സജീവ്, ബബീഷ് ഉണ്ണികുളം എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘമാണ് സമാധാനപരമായി നടന്ന മാര്‍ച്ചിനെ നേരിടാനുണ്ടായിരുന്നത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.