ബിജെപിയുടെ മുന്നേറ്റം സിപിഎമ്മിനെ വിറളിപിടിപ്പിക്കുന്നു : കെ. സുരേന്ദ്രന്‍

Friday 11 December 2015 9:49 am IST

രാമനാട്ടുകര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് സിപിഎം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതി രാമനാട്ടുകരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അടിത്തറയിളകിയതിന്റെ സൂചനയാണിത്. അണികളുടെ കൊ ഴിഞ്ഞുപോക്ക് മനസ്സിലാക്കിയെങ്കിലും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് പ്രാന്ത ഘോഷ് സംയോജകന്‍ പി. ഹരീഷ്‌കുമാര്‍ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ കമ്മിറ്റിയംഗം പി. പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദയന്‍ പുതുക്കോട് സ്വാഗതവും, പ്രമോദ് കക്കോവ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.