കോഴിക്കോട്: ജവഹര്‍ ലാല്‍ നെഹ്റു സ്മാരക ദേശീയ ശാസ്ത്ര, ഗണിത പരിസ്ഥിതി പ്രദര്‍ശനം ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്നു.
സുഗന്ധവിളഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന് ഉദ്ഘാടനം ചെയ്തു. കെ.വി.എസ്. എറണാകുളം മേഖലാ അസി. കമ്മിഷണര്‍ കരുണാകരന് അദ്ധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പാള്‍ ആയിഷത്ത് സുഫറ, വൈസ് പ്രിന്‍സിപ്പാള്‍ എം.സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം സംഘടിപ്പിച്ച വാന നിരീക്ഷണം, ജലറോക്കറ്റ് , ശാസ്ത്രപ്രദര്‍ശനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. പ്രകാശവും പ്രകാശാധിഷ്ഠിത സാങ്കേതികതയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കോഴിക്കോട് എന്‍ഐടിയിലെ പ്രൊഫ. കെ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു.
എറണാകുളം മേഖലയിലെ നാല്‍പ്പത്തോളം കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന 400 ല്‍ പരം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൂതനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധതരം പ്രവര്‍ത്തന മാതൃകകകള്‍ സവിശേഷ ശ്രദ്ധ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: