കൊച്ചി: മുഖ്യമന്ത്രിക്കെതിരെയുള്ള സിഡിയുടെ കാര്യത്തില്‍ താന്‍ പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്നും ഉറച്ചു നില്‍ക്കുകയാണെന്നും ബിജു രാധാകൃഷ്ണന് വ്യക്തിപ്പെടുത്തി. തന്നേക്കാള്‍ വലിയ അധികാരമുള്ളവര്‍ ഉള്ളപ്പോള്‍ താന്‍ എന്തു ചെയ്യാനാണെന്ന് ബിജു രാധാകൃഷ്ണന്.
ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കി. തെളിവുകള്‍ ഹാജരാക്കാന്‍ ബിജുവിന് സാധിക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ കമ്മീഷന് തീരുമാനിക്കും. മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെയുള്ള സ്വകാര്യദൃശ്യങ്ങളുടെ സിഡി കണ്ടെത്താനായി ഇന്നലെ പൊലീസ് സംഘം ബിജുവിനോടൊപ്പം കോയമ്ബത്തൂര്‍ വരെ പോയിരുന്നു. എന്നാല്‍ സിഡി കണ്ടെടുക്കാനായില്ല.
താന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചവരുടെ പക്കല്‍ നിന്നും ആരോ സിഡി മാറ്റിയെന്നായിരുന്നു ബിജുവിന്റെ നിലപാട്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് ബിജുവിനെ എറണാകുളം സബ്ജയിലില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: