ന്യൂദല്‍ഹി: ഇന്ന് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. പ്രിയപ്പെട്ട പ്രസിഡന്റിന് ഹൃദയംനിറഞ്ഞ ആശംസകള്‍ ദീര്‍ഘനാളത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി തീര്‍ന്നിരിക്കുകയാണ് പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയെന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു.
അദ്ദേഹത്തിന്റെ അറിവിനും ബുദ്ധിക്കും സമാനതകളില്ല. രാഷ്ട്രീയത്തില്‍ ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പ്രണാബെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: