കൊല്ലം: നിരാലംബരായ സാധുജനങ്ങള്‍ക്ക് സമാശ്വസവുമായി പൂര്‍വസൈനിക സേവപരിഷത്ത് കൊല്ലം ജില്ല കമ്മിറ്റി. ക്ഷേമപെന്ഷന് ലഭിക്കാത്ത നിര്‍ധനരായ വയോധികര്‍ക്ക് പ്രതിമാസം 300 രൂപ പെന്ഷന് നല്കുന്ന പദ്ധതിയുമായാണ് പരിഷത്ത് സഹജീവി സ്നേഹത്തിന്റെ ചരിത്രം രചിച്ചത്. പവിത്രേശ്വരം ഭജനമഠത്തില്‍ കക്കമുരിപ്പില് വീട്ടില്‍ ജോസിന് ആദ്യപെന്‍ഷന്‍ നല്കി ജില്ല പ്രസിഡന്റ് മധു വട്ടവിള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൈലം വാസുദേവന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രതാപന് നെടിയവിള, കുളത്തൂര്‍ രാധാകൃഷ്ണപിള്ള, ബിജെപി പ്രധിനിധികളായ കെ.സോമന്, മധു.പി എന്നിവര്‍ സംസാരിച്ചു. നിലവില്‍ പത്തു പേര്‍ക്കാണ് പെന്ഷന് നല്‍കുന്നത്. അര്ഹാരയ കൂടുതല്‍പേര്‍ വരുന്നമുറയ്ക്ക് എണ്ണം വര്‍ധിപ്പിക്കുമെന്നു ജില്ല പ്രസിഡന്റ് മധു വട്ടവിള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: