ന്യൂദല്‍ഹി : ആര്‍എസ്പി ഇടതുപക്ഷത്തേയ്ക്ക് തിരിച്ചുപോകണമെന്ന് ദേശീയ സമ്മേളനത്തില്‍ പ്രമേയം. അധികാര സ്ഥാനങ്ങള്‍ക്കു വേണ്ടി കേരള ഘടകം പാര്‍ട്ടി നിലപാടുകളില്‍ നിന്ന് പുറകോട്ട് പോയെന്നും വിമര്‍ശനമുണ്ടായി.
പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. അധികാര സ്ഥാനങ്ങള്‍ക്കു വേണ്ടി കേരള ഘടകം പാര്‍ട്ടി നിലപാടുകളില്‍ നിന്ന് പുറകോട്ട് പോയെന്നും വിമര്‍ശനമുണ്ടായി. ഇടത് ഐക്യത്തിന് വേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആറ് മാസത്തിനകം പ്രത്യേകം പ്ലീനം ചേരാനും യോഗത്തില്‍ തീരുമാനമായി. നിലനില്‍പ്പിന് വേണ്ടിയാണ് ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേരേണ്ടിവന്നതെന്ന കേരള ഘടകത്തിന്റെ വിശദീകരണം അംഗീകരിക്കാനാവില്ലെന്ന് ബംഗാള്‍ ഘടകം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: