തിരുവനന്തപുരം: ലജ്ജയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി മുമ്പുണ്ടായിട്ടില്ലെന്നും വി.എസ് പറഞ്ഞു. എല്ലാ അഴിമതിക്കും കൂട്ടുനില്‍ക്കുന്ന ആളായി ഉമ്മന്‍ചാണ്ടി മാറി. അഴിമതി നടത്തിയ ബാബുവിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ജില്ലാ കേന്ദ്രങ്ങളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സെക്രട്ടറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. അഴിമതിയുണ്ടെന്ന് ജേക്കബ് തോമസ് പറയുമ്പോള്‍ ഡിജിപി കൊഞ്ഞനം കുത്തുന്നു. സെന്‍കുമാര്‍ സര്‍ക്കാരിനെ ന്യായീകരിക്കുകയാണെനും വി.എസ് കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെ പോലീസ് വകുപ്പ് രണ്ട് തട്ടിലായപ്പോള്‍ സര്‍ക്കാര്‍ രണ്ടോ മുന്നോ തട്ടിലാണെന്നും വി.എസ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴിവിട്ട് സഞ്ചരിച്ചതിന്റെ ഒരേടാണ് സോളാര്‍ കേസെന്ന് സിപിഎം നേതാവ് പിണറായി വിജയന് പറഞ്ഞു. ഇടതുമുന്നണി മാര്‍ച്ച് ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: