ചരക്ക് സേവന നികുതി രാഷ്ട്രത്തെ ഒന്നിപ്പിക്കും: രഘുറാം രാജന്‍

Friday 11 December 2015 6:45 pm IST

കൊല്‍ക്കത്ത: ചരക്ക് സേവന നികുതി നിയമം രാജ്യത്തിന് വളരെയേറെ ഗുണകരമാണെന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. ഈ നിയമം നികുതി അടിത്തറ വിപുലമാക്കും, കൂടുതലാള്‍ക്കാര്‍ നികുതി പരിധിയില്‍ വരും. ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാക്കും, അങ്ങനെ രാജ്യം ഒന്നാകെ ഒറ്റ വിപണിയാകും. പ്രസിഡന്‍സി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് രഘുറാം രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിദേശക്കടം മൂന്നു മുതല്‍ 3.2 ശതമാനം വരെയാണ്, അത് ന്യായമാണ്.അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.