മാവേലിക്കര: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. തട്ടാരമ്പലം മറ്റം വടക്ക് ചിറ്റോടിത്തറയില് പ്രഭാകരനെ(പ്രഭ‘-48)യാണ് മാവേലിക്കര റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മാവേലിക്കര മുന്‍സിപ്പല്‍ ബസ്റ്റാഡിനു മുമ്പില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രഭാകരന് വില്‍പ്പനയ്ക്കായി 10 പൊതികളിലായി സൂക്ഷിച്ചിരുന്ന 20ഗ്രാം കഞ്ചാവ് കണ്ടെത്തി. ഒരു പൊതി മുന്നൂറുരൂപ നിരക്കില്‍ ഇയാള്‍ വിറ്റിരുന്നത് സ്കൂള്‍ കോളേജ് വിദ്യാര്ത്ഥികള്ക്കായിരുന്നുവെന്നും കഞ്ചാവ് വ്യാജ ചാരായ വില്‍പ്പന എന്നിങ്ങനെ നിരവധി കേസുകളിലെ പ്രതിയാണ് പ്രഭാകരനെന്ന് ഇന്‍സ്പെക്ടര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍, ബാബുഡാനിയല് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: