കാവുങ്കല്‍ എല്‍പി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Friday 11 December 2015 7:19 pm IST

മുഹമ്മ: കാവുങ്കല്‍ ഗ്രാമത്തിന് അക്ഷരവെളിച്ചം പകരുന്ന പഞ്ചായത്ത് എല്‍പി സ്‌കൂളില്‍ ഒരു വര്‍ഷത്തെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തിരിതെളിയും. കല്ലുമല എം. ഗോപാലന്‍ സംഭാവന ചെയ്ത 80 സെന്റില്‍ രണ്ടുമുറി ഓലഷെഡ്ഡില്‍ 100 കുട്ടികളുമായി 1966-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വിദ്യാലയം ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയാണ്. ശാരദാമ്മയായിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.രവീന്ദ്രനായര്‍, പ്രേമാഭായി എന്നിവര്‍ അധ്യാപകരും. മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുള്ള സ്‌കൂളില്‍ 114 പേര്‍ പ്രൈമറിയിലും 42 കുട്ടികള്‍ പ്രീ-പ്രൈമറിയിലും പഠിക്കുന്നു. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവുപുലര്‍ത്തിയാണ് സ്‌കൂളിന്റെ മുന്നേറ്റം.കുടുംബശ്രീ അയല്‍കൂട്ടങ്ങളും വിവിധ ക്ലബ്ബുകളും വിദ്യാര്‍ഥികളും രക്ഷിതാക്കളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രയോടെയാണ് സുവര്‍ണ ജൂബിലിയ്ക്ക് തുടക്കമാവുക. ഇന്ന് വൈകിട്ട് 4ന് കാവുങ്കല്‍ വായനശാല അങ്കണത്തില്‍ നിന്നും ജാഥ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം കെ. സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും. സിനിമാ-ടെലിവിഷന്‍ താരം ജോബി തിരുവന്തപുരം മുഖ്യാഥിതിയാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.