ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇനി ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര, ദല്‍ഹി സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇവ ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനി അനുമതി നല്കുകയുമില്ല. ട്രിബ്യൂണല്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വളരെക്കൂടിയ സാഹചര്യത്തിലാണ് ട്രിബ്യൂണല്‍ നിര്‍ദ്ദേശം. പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ റീരജിസ്ട്രേഷനും നിയന്ത്രിക്കണം.
ഡീസല്‍ ലോറികള്‍ ദല്‍ഹിയില്‍ കടക്കുന്നത് തടയുന്ന കാര്യം പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവും. ലോകത്തേറ്റവും മലിനീകരിക്കപ്പെട്ട സ്ഥലമാണ് ദല്‍ഹി. ഇവിടം സന്ദര്‍ശിക്കുന്ന ലോകരാജ്യത്തലവന്മാര് പോലും ഇത് പറയുന്നു. ഇത് ഗുരുതരമായ പ്രശ്നമാണ്.കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: