തിരുവനന്തപുരം: കൃഷിവകുപ്പ് 2015 വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഓരോ വര്‍ഷവും സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍, മികച്ച പാടശേഖരസമിതി, കര്‍ഷക തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, പത്രപ്രവര്‍ത്തകര്‍, മികച്ച യുവകര്‍ഷകര്‍, വനിതാ കര്‍ഷകര്‍, കാര്‍ഷിക മേഖലകളിലെ വിവിധ തുറകളിലുള്ള വ്യക്തികള്‍ എന്നിവര്‍ക്കാണ് അവാര്ഡുകല് നല്‍കുക.
കാര്‍ഷിക മേഖലയിലെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബനധപ്പെട്ട കൃഷിഭവനുകളിലും മണ്ണ് സംരക്ഷണ പര്യവേക്ഷണ മേഖലകളിലെ അവാര്‍ഡുകള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കും 21ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് കൃഷിവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: