തിരുവനന്തപുരം: സംസ്ഥാന യുവജനകമ്മീഷന് ജനങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായ സ്വാധീനം ചെലുത്തിയിട്ടുള്ളതും, കല, സംസ്കാരം, സാഹിത്യം, കായികം, വ്യവസായം, സാങ്കേതിക വിദ്യ, സാമൂഹ്യ പ്രവര്‍ത്തനം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിച്ച 18നും 40നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കളെ തെരഞ്ഞെടുത്ത് യൂത്ത് ഐക്കണ്‍ ഓഫ് ദ ഇയര്‍ 2015 അവാര്‍ഡ് നല്കുന്നു.
പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 31നകം സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷന്, വികാസ് ഭവന്, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഇതുസംബന്ധിച്ച വിശദ വിവരങ്ങള്‍ കേരള സംസ്ഥാന യുവജന കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: