തിരുവനന്തപുരം : കേരള സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്റെ റദ്ദാക്കിയ യുജിസി അംഗീകാരം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു.
ഈ വര്‍ഷം ആഗസ്റ്റിലാണ് സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജ്യുക്കേഷന്റെ വിവിധ കോഴ്സുകളുടെ അംഗീകാരം പിന്‍വലിച്ചത്. ഇതുമൂലം ബിബിഎ, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിഎ, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്സുകളിലും ഇവയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളിലും പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികളാണ് ബുദ്ധിമുട്ടുന്നത്.
ഈ കോഴ്സുകള്‍ക്ക് യുജിസി അംഗീകാരം പുന:സ്ഥാപിച്ച് കിട്ടിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഒരുവര്‍ഷം നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് അംഗീകാരം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: