കോട്ടയം: സേവാഭാരതി സംസ്ഥാന പ്രതിനിധി സമ്മേളനം 13ന് കോട്ടയത്ത് നടക്കും. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ. ടി. തോമസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഐശ്വര്യ റസിഡൻസിയിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 90 യൂണിറ്റുകളിൽനിന്നുള്ള ഭാരവാഹികളടക്കം ഇരുനൂറോളം പ്രതിനിധികൾ പങ്കേടുക്കും. നാളെ രാവിലെ 10ന് ഉദ്ഘാടന സഭയിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂർത്തി അദ്ധ്യക്ഷത വഹിക്കും.
ആർഎസ്എസ് പ്രാന്ത സംഘചാലകും സേവാഭാരതി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ പി. ഇ. ബി. മേനോൻ മുഖ്യപ്രഭാഷണം നടത്തും. 11.30 ന് റിപ്പോർട്ടും ചർച്ചകളും. ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാർ, സംസ്ഥാന സേവാപ്രമുഖ് വിനോദ്, സംഘടനാ സെക്രട്ടറി യു. എൻ. ഹരിദാസ് എന്നിവർ നേതൃത്വം നൽകും.
വൈകിട്ട് നാലിന് സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപനസഭ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി. ആർ. സോന ഉദ്ഘാടനം ചെയ്യും. ആർഎസ്എസ് പ്രാന്തപ്രചാരക് പി. ആർ. ശശിധരൻ പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ സേവാഭാരതി സംഘടനാസെക്രട്ടറി യു. എൻ. ഹരിദാസ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.ജി. ബാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: