ചങ്ങനാശേരി: നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി. പെരുന്ന ബസ്റ്റാന്റിന് സമീപമുള്ള ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുള്ള ട്രാന്‍സ്ഫോര്‍മറിനു മുന്പില് മാലിന്യം കുമിഞ്ഞുകൂടി ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്.
കാല്‍നടക്കാര്‍ക്കും സമീപത്തെ കട ഉടമകള്‍ക്കും അസഹനീയമായ ദുര്‍ഗന്ധം മൂലം വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. ദൂരെനിന്നും ഇറച്ചി അവശിഷ്ടങ്ങള്‍ ഇവിടെ തള്ളുന്നതായി പരാതി ഉണ്ട്. മാസാംവശിഷ്ടങ്ങള്‍ നെരുവുനായ്ക്കളും മറ്റും സമീപത്തുള്ള കടകളുടെ മുന്പില് കൊണ്ടിടുന്നതുകാരണം കട ഉടമകളും വലിയ ബുദ്ധിമുട്ടിലാണ്. പെരുന്നയിലെ ട്രാന്‍സ്ഫോര്‍മറിനു മുന്‍പിലുള്ള മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നതുകാരണം പകര്‍ച്ചവ്യാധിക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്. നഗരത്തിലെ മാലിന്യം നീക്കുന്നതിന് നഗരസഭ ജീവനക്കാരെ കൂടുതലായി നിയമിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭാധികൃതരും ആരോഗ്യവിഭാഗവും നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: