ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ രണ്ടാമത്തെ മത്സരത്തില്‍ കേരളത്തിന് ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് കേരളം റെയില്‍വേസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആദ്യ മത്സരത്തില്‍ കേരളം 9 റണ്‍സിന് ഹരിയാനയോട് പരാജയപ്പെട്ടിരുന്നു.
ടോസ് നേടിയ റെയില്‍വേസ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കേരളം 256 റണ്‍സെടുത്തു. 137 പന്തില്‍ നിന്നും 121 റണ്‍സെടുത്ത വി.എ. ജഗദീഷാണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. സഞ്ജു സാംസണ് (35), രോഹന് പ്രേം (34), സച്ചിന് ബേബി (34), പി. പ്രശാന്ത് (21) എന്നിവരും മികച്ച ബാറ്റിങ്ങ് കാഴ്ച്ച വെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയില്‍വേസ് 43.1 ഓവറില്‍ 196 റണ്‍സിന് ഓള് ഔട്ടായി. 77 റണ്‍സെടുത്ത സൗരഭ് വകാസ്കറും 53 റണ്‍സെടുത്ത അരിന്ദം ഘോഷും മാത്രമാണ് റെയില്‍വേക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍, ഫാബിദ് അഹമ്മദ്, പ്രശാന്ത് പത്മനാഭന്, രോഹന് പ്രേം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: