ഹിന്ദുഐക്യവേദി പഠനശിബിരം

Friday 11 December 2015 10:07 pm IST

കറുകച്ചാല്‍: ഹിന്ദുഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് പഠനശിബിരം നാളെ ഏകാത്മാ കേന്ദ്രത്തില്‍ നടക്കും. രാവിലെ 9ന് സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ് ദീപം തെളിയിക്കും. കേരള വാണിക വൈശ്യസംഘം മദ്ധ്യമേഖലാ ചെയര്‍മാന്‍ എ.പി. രാധാകൃഷ്ണന്‍ ചെട്ടിയാര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് റ്റി.ആര്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അശോക് സിംഗാള്‍ അനുസ്മരണം, ഹിന്ദു സമുദായ സംഘടനാ നേതാക്കളെ ആദരിക്കും. തുടര്‍ന്ന് കെ.എന്‍. രവീന്ദ്രനാഥ് ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ സംഘടനാ, സംഘാടകന്‍ എന്നീ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ക്ലാസ്സെടുക്കും. മാതൃകാ ഹിന്ദു കുടുംബം എന്ന വിഷയം സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍ അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 2ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.എസ്. അജിതികുമാര്‍ കേരള നവോത്ഥാനം ഹിന്ദുഐക്യത്തിലൂടെ എന്ന വിഷയത്തില്‍ സംസാരിക്കും. സമാപനസഭയില്‍ താലൂക്ക് സെക്രട്ടറി മന്മദക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.