ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ദേവസ്വത്തിന് സംസ്ഥാന ട്രഷറിയില്‍ വന്‍ തുകയുടെ നിക്ഷേപം. ഒരു കോടി 60 ലക്ഷം രൂപയുടെ നിക്ഷേപമാണ് മുകുന്ദപുരം സബ് ട്രഷറിയിലുള്ളത്. 120243, 245, 246, 247, 248, 545,024148, 024149, 024150, 024151 എന്നീ നമ്പറുകളിലുള്ള റസീതികളിലാണ് ഇത്രയും തുക. ട്രഷറി അക്കൗണ്ടില്‍ ടിപിഎ17-ല്‍ നിന്ന് പ്രതിമാസം 56800 രൂപ പലിശയിനത്തില്‍ പിന്‍വലിക്കുന്നുണ്ട്.
ദേവസ്വത്തിന്റെ സേവിങ്സ് അക്കൗണ്ടില്‍ ഇപ്പോള്‍ 27 ലക്ഷം രൂപ ബാലന്‍സ് ഉണ്ട്. ദേവസ്വത്തില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും കാശ് അങ്ങോട്ടാണ് കൊടുക്കുന്നതെന്നുമുള്ള ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞത് കള്ളത്തരമാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് കൂടല്‍മാണിക്യം ദേവസ്വം മുകുന്ദപുരം സബ് ട്രഷറിയില്‍ പണം നിക്ഷേപിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: