തപസ്യ സാംസ്‌കാരിക തീര്‍ത്ഥയാത്ര ജില്ല ഉപയാത്ര ഇന്ന് തുടങ്ങും

Friday 11 December 2015 10:50 pm IST

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്‌കാരിക തീര്‍ത്ഥയാത്രയ്ക്ക് മുന്നോടിയായി ജില്ലാ ഉപയാത്ര ഇന്ന് ആരംഭിക്കും. കവി എന്‍.കെ. ദേശം, ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സംഗീത സംവിധായകന്‍ സി. രാജാമണി, നാടക സംവിധായകന്‍ ശ്രീമൂലനഗരം മോഹന്‍ എന്നിവരാണ് യാത്ര നയിക്കുന്നത്. ഇന്ന് രാവിലെ 9ന് പിറവം വെളിയനാട് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആദിശങ്കരനിലയത്തില്‍ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ എസ്. രമേശന്‍ നായര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 10.45ന് പാഴൂര്‍ കൊട്ടാരം ക്ഷേത്രം, 11.45ന് രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക മന്ദിരം, 1.15ന് പട്ടിമറ്റം സ്വര്‍ണ്ണത്തുമന, 3ന് കല്ലില്‍ ക്ഷേത്രം, 4.30ന് തൃക്കാരിയൂര്‍, 6ന് ഇരിങ്ങോള്‍ ക്ഷേത്രം, 6.30ന് പെരുമ്പാവൂര്‍ വഴി 7.30ന് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ സമാപിക്കും. നാളെ രാവിലെ 8.30ന് ചൊവ്വര മാതൃച്ഛായ ബാലഭവനില്‍ നിന്നാരംഭിക്കുന്ന യാത്ര 10 മണിക്ക് വെണ്‍മണി ഇല്ലം, 11.30ന് കാലടി, 12ന് അങ്കമാലി, 1ന് ഉളിയന്നൂര്‍ വഴി 2ന് ആലുവ അദ്വൈതാശ്രമത്തില്‍ എത്തും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം സംവിധായകന്‍ ഷാജി കൈലാസ് ഉദ്ഘാടനം ചെയ്യും. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തും. ജനുവരി 8നാണ് സാംസ്‌കാരിക തീര്‍ത്ഥയാത്ര എറണാകുളത്ത് എത്തുന്നത്. വൈകിട്ട് 5ന് ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ മഹാസമ്മേളനം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.