കോഴിക്കോട്: ഊര്‍ജ്ജസംരക്ഷണം ഒരു സംസ്കാരവും ശീലവും ജീവിതവീക്ഷണവുമാക്കേണ്ടത് അനിവാര്യമാണെന്ന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അഭിപ്രായപ്പെട്ടു.
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സംഘടിപ്പിച്ച ഗാര്ഹികോര്ജ്ജം പ്രൊജക്ട് അവതരണമത്സരം സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഹൈസ്കൂള്‍ എച്ച്.എം സിസ്റ്റര്‍ നീമ അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ പി.കെ. ശാലിനി, എം.കെ. സജിവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. കോ-ഓര്‍ഡിനേറ്റര്‍ എന്‍.സിജേഷ് സ്വാഗതവും കെ.പി. ജഗനാഥന് നന്ദിയും പറഞ്ഞു.
154 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത മത്സരത്തിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എല്‍ഇഡി ബള്‍ബ് നിര്‍മ്മാണത്തില്‍ സൗജന്യപരിശീലനം നല്കി.
ഹൈസ്കൂള്‍ തലത്തില്‍ സാവിയോ എച്ച്എച്ച്എസിലെ അയിഷ ഫിദയും ശ്രീലക്ഷ്മി ഗംഗാധരനും യുപി തലത്തില്‍ പുത്തൂര്‍മഠം എഎംയുപി സ്കൂളിലെ അയിഷ നജയും അല്ഫ ബിന്ത് ഷാഹുല്‍ ഹമീദും കേരള വിദ്യാര്‍ത്ഥി ഊര്‍ജ്ജ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: