തിരുവനന്തപുരം: കെ.പി.ഉദയഭാനുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ 2015ലെ സംഗീത പുരസ്കാരം ഗായിക കെ.എസ്.ചിത്രയ്ക്ക്. ചലച്ചിത്ര ഗാനശാഖക്ക് ചിത്ര നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരമെന്ന് കെ. പി. ഉദയഭാനു ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
25000 രൂപയാണ് പുരസ്കാര തുക. അടുത്തമാസം 27ന് വിജെടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുക്കുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ്, ദേശഭക്തി ഗാനാഞ്ജലി, ഉദയഭാനു പാടിയ പാട്ടുകളുടെ ദൃശ്യാവിഷ്കരണം എന്നിവയും നടക്കും. ജൂറി അംഗങ്ങളായ ഗായകന് ശ്രീറാം, എ. പ്രഭാകരന്, ഫൗണ്ടേഷന് ചെയര്മാന് ശിവന്, വൈസ് ചെയര്മാന് രാജീവ് ഉദയഭാനു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: