ശബരിമല: കേരള ഹൈക്കോടതി ജഡ്ജി തോട്ടത്തില്‍ ബി. രാധാകൃഷ്ണന് ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ആചാരപ്രകാരം ഇരുമുടിയേന്തി എത്തിയ അദ്ദേഹം ശബരീശ സന്നിധിയില്‍ ദര്‍ശനം നടത്തി. പിന്നീട് ശബരിമലയില്‍ ഈ തീര്‍ത്ഥാടനകാലത്ത് പ്രവര്‍ത്തനമാരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ജസ്റ്റിസിനോടൊപ്പം ശബരിമല ഉന്നതാധികാര സമിതി ചെയര്മാന് കെ. ജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, പിആര്‍ഒ മുരളി കോട്ടയ്ക്കകം എന്നിവരും അനുഗമിച്ചു. വിലയിരുത്തുകള്‍ക്ക് ശേഷം വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയ അദ്ദേഹം പിന്നീട് സന്നിധാനത്ത് നടന്ന പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: