അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം; സ്വര്‍ണ്ണവും പണവും കവര്‍ന്നു

Saturday 12 December 2015 9:01 pm IST

മൂന്നാര്‍:  മൂന്നാറില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ മോഷണം. 43 ഗ്രാം സ്വര്‍ണ്ണവും, പതിനായിരം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. മൂന്നാര്‍ രാജീവ്ഗാന്ധി കോളനി സ്വദേശിനി കാമേശ്വരിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാവിലെ 8.30-വൈകീട്ട് 4.30 നും ഇടയ്ക്കാണ് മോഷണ നടന്നതെന്നാണ്  വിവരം. കാമേശ്വരിയും ഭര്‍ത്താവ് നാഗരാജും സമീപത്തെ വീടുകളില്‍ ജോലിക്കു പോയ സമത്താണ് മോഷണം. മൂന്നാര്‍ പോലീസ് സംഭവത്തില്‍ കേസെടുത്തു. ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ സ്ഥലത്ത് പരിശോദന നടത്തി. വീടിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന ആളാണ് മോഷ്ടാവെന്നാണ് പോലീസിന്റെ നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയതായും മൂന്നാര്‍ എസ്‌ഐ ജന്മഭൂമിയോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.