ചാരുംമൂട്: കഞ്ചാവ് വില്‍പ്പനയ്ക്കിടയില്‍ സഹോദരങ്ങളെ നൂറനാട് പോലീസ് പിടികൂടി. മാവേലിക്കര പേനകം കൈപ്പള്ളിത്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന മഹേഷ് കുമാര്‍ (25), മുകേഷ് കുമാര്‍ (24) എന്നിവരെയാണ് എസ്ഐ: സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടപ്പോണ്‍ ജംഗ്ഷനില്‍ ബൈക്കിലെത്തി കഞ്ചാവ് കച്ചവടം നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒരു കിലോ ഇരുനൂറ്റിപത്ത് ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലെ തേനി, കമ്പം, കുപ്പം എന്നീ സ്ഥലങ്ങളില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് മാവേലിക്കര മേഖലയിലെ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പ്പനനടത്തുന്നതിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, വിന്‍ജിത്ത്, വിഷ്ണു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: