കോഴിക്കോട്: എവിസി കപ്പ് ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 18 മുതല്‍ 20 വരെ കോഴിക്കോട്ട് നടക്കുമെന്ന് ഗോകുലം ഗോപാലന് അറിയിച്ചു. ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഓള് ഇന്ത്യാ മലയാളി അസോസിയേഷന്, ചെന്നൈ സ്പൈക്കേഴ്സ് വോളിബോള്‍ ക്ലബ്, വോളിബോള്‍ ഫെഡറേഷന്, കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഒളിമ്പിക് യോഗ്യത രണ്ടാം റൗണ്ട് മത്സരങ്ങള്‍ നടത്തുന്നത്. കസാക്കിസ്ഥാന്‍ മാലിദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക, ഇന്ത്യയടക്കം 22 ടീമുകളിലായി 84 പേര് മത്സരത്തില്‍ പങ്കെടുക്കും. കാത്തലിക് സിറിയന്‍ ബാങ്ക്, ഗോകുലം ഗ്രൂപ്പ് എന്നിവയാണ് മുഖ്യപ്രായോജകര്‍.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി പ്രസിഡന്റ് വി. സി. പ്രവീണ്‍, എം. പ്രഭാകരന്, കേരള വോളിബോള്‍ അസോസിയേഷന് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീര്‍, എം. സത്യന്, പി. രാജീവന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: