ന്യൂദല്‍ഹി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറേക്കാള്‍ മികച്ച ബാറ്റ്സ്മാന് സുനില്‍ ഗാവസ്കറാെണന്ന് പാക് ഇതിഹാസതാരം ഇമ്രാന് ഖാന്. സച്ചിന് ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനു നല്കിയ സംഭാവനകളെ മറന്നല്ല തന്റെ അഭിപ്രായമെന്നും ഇമ്രാന് പറഞ്ഞു. ഗവാസ്കര്‍ കളിച്ചതു പോലൊരു ഇന്നിങ്സ് സച്ചിന് കളിച്ചിട്ടില്ല.
മാല്‍ക്കം മാര്‍ഷല്‍, ജോയല്‍ ഗാര്‍നര്‍, ഹോള്‍ഡിങ്, ആന്റി റോബര്‍ട്ട്സ് എന്നീ നാലു ലോകോത്തര ബൗളര്‍മാരടങ്ങിയ വെസ്റ്റിന്‍ഡീസ് നിരയെ നേരിട്ട സണ്ണിയുടെ യഥാര്‍ഥ മികവ് അദ്ദേഹത്തിന്റെ റിക്കാര്‍ഡുകള്‍ മാത്രം വിലയിരുത്തിയാല്‍ മനസ്സിലാകില്ല. ഒപ്പം ലോകോത്തര ബൗളര്‍മാരായ ഡെന്നീസ് ലില്ലി, ജെഫ് തോംസണ്‍, സഹീര്‍ അബ്ബാസ്, മജീദ് ഖാന് എന്നിവരുടെ കാലഘട്ടത്തിലാണ് ഗവാസ്കര്‍ കളിച്ചത്.
താന്‍ സച്ചിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണുകയല്ല. വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ചവരെ താരതമ്യം ചെയ്യുന്നതു ശരിയല്ലെന്നും ഇമ്രാന് പറഞ്ഞു. എക്കാലത്തേയും മികച്ചവരുടെ ടീമില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനം മഹേന്ദ്ര ധോനിക്കു നല്‍കാമെന്നും ഇമ്രാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: