ശബരിമല: തമിഴ്നാട് സര്‍ക്കാറിന്റെ ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള തീര്‍ത്ഥാടക സഹായ കേന്ദ്രം സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. സന്നിധാനം ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് സ്വദേശികളായ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭിക്കുവാനാണ് സെന്റര്‍ തുറന്നത്. ബോര്‍ഡ് അംഗം അജയ്തറയില്‍ സെന്ററിന്റെ താക്കോല്‍ ജീവനക്കാര്‍ക്ക് കൈമാറി. ചടങ്ങില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, ഫെസ്റ്റിവല്‍ കണ്ട്രോള് ഓഫീസര്‍ കൃഷ്ണകുമാര്‍, പിആര്‍ഒ മുരളീ കോട്ടയ്ക്കകം, അസി.എഞ്ചിനീയര്‍ ബസന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: