ആലക്കോട്: കരുവഞ്ചാല്‍ വൈസ്മെന്‍ ക്ലബ്ബ് പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന അഞ്ചാമത് കരുവഞ്ചാല്‍ മഹോത്സവം 19 മുതല്‍ ജനുവരി 3 വരെ കരുവഞ്ചാലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 19 ന് വര്‍ണ്ണശബളമായ വിളംബര ഘോഷയാത്രയോടെ പരിപാടിക്ക് തുടക്കമാകും. നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു ബാലന് പരിപാടി ഉദ്ഘാടനം ചെയ്യും. കാര്‍ണിവല്‍, ഉത്തരമേഖലാ വോളിബോള്മേള, ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ്, ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, കുടുംബശ്രീ തിരുവാതിരക്കളി മത്സരം, അംഗന്‍വാടി കലോത്സവം, വിവിധ കലാമത്സരങ്ങള്‍, നാടന്‍ കലാമേള, കാര്‍ഷിക പ്രദര്‍ശനം, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഫോക്ലോര് അക്കാദമി കണ്ണൂര്‍ അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും. ഷാജി, സാബു, ഷൈജു കേളന്ചേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: