പട്ട് നെയ്ത്ത് നൈപുണ്യ വികസന പരിപാടി ആരംഭിച്ചു

Saturday 12 December 2015 9:59 pm IST

മയ്യില്‍: കേന്ദ്ര സില്‍ക്ക് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മയ്യില്‍ വീവേഴ്‌സ് കോ-ഓപ് ഇന്റസ്ട്രിയല്‍ സൊസൈറ്റിയില്‍ പട്ടുനെയത്ത് നൈപുണ്യ വികസന പരിപാടി ആരംഭിച്ചു. പി.കെ.ശ്രീമതി എംപി പരിപാടി ഉദ്ഘാടനം ചെയ്തു. സില്‍ക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എച്ച്.നാഗേഷ് പ്രഭു, ഡയരക്ടര്‍ വി.സുഭാഷ് നായ്ക്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയരക്ടര്‍ കെ.എം.ശശിധരന്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്ത കുമാരി അധ്യക്ഷത വഹിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയിലുള്‍പ്പെടുത്തി നടക്കുന്ന പരിശീലന പരിപാടി 23 ന് അവസാനിക്കും. കൈത്തറി ഉല്‍പന്ന വൈവിധ്യ വൈവിധ്യത്തിനും മൂല്യ വര്‍ധനവിനും കൂടുതല്‍ ലാഭത്തിനും വഴിവെക്കുമെന്നതിനാല്‍ കണ്ണൂര്‍ ക്ലസ്റ്ററില്‍ പട്ടു വസ്ത്ര നെയ്ത്ത് തുടങ്ങുന്നതിന് ഏറെ പ്രാധാന്യമുണ്ട്. നെയ്ത്തുകാര്‍ക്ക് പട്ടുനൂല്‍ ചുറ്റല്‍, ഊടും പാവും നിര്‍ക്കല്‍, റക്കയിലും അച്ചിലും നൂല്‍ കോര്‍ക്കല്‍, പട്ടു നെയ്ത്ത് എന്നിവയില്‍ പരിശീലനം നല്‍കും. പരിശീലനത്തിന്റെ ഭാഗമായി പട്ടുസാരികള്‍, പട്ടു തുണിത്തരങ്ങള്‍ എന്നിവ നെയ്‌തെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.