കോട്ടയം: വാകത്താനം ശിവഗിരി തീര്‍ത്ഥാടന സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി എസ്എന്‍ഡിപി യൂണിയന്റെ സഹകരണത്തോടെ 25 മുതല്‍ 30 വരെ ശിവഗിരി തീര്‍ത്ഥാടന പദയാത്ര നടത്തും. വാകത്താനം ഗുരുക്ഷേത്രത്തില്‍ നിന്നുമാണ് ശിവഗിരിയിലേക്ക് തീര്‍ത്ഥാടന പദയാത്രനടത്തുന്നത്. 25ന് രാവിലെ 11.30ന് വാകത്താനം ഗുരുക്ഷേത്രത്തില്‍ നടക്കുന്ന പദയാത്ര ഉദ്ഘാടനം സമ്മേളനം ചങ്ങനാശേരി എസ്എന്‍ഡിപി യോഗം യൂണിയന് പ്രസിഡന്റ് കെ.വി.ശശികുമാര്‍ ഉദ്ഘാടനവും ധര്‍മ്മ പതാക കൈമാറലും നിര്‍വ്വഹിക്കും. യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ ക്യാപ്ടന് കെ.കെ.രവി ഗുരുപ്രസാദം ഏറ്റുവാങ്ങും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി ധര്‍മ്മ ചൈതന്യ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. ചെങ്ങന്നൂര്‍ എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി അനു.സി.സേനന് തീര്‍ത്ഥാടന സന്ദേശം നല്‍കും. സജീവ് പൂവത്ത്, പി.എം.ചന്ദ്രന്, എം.ജി.ചന്ദ്രമോഹനന്, പി.കെ.മുരളി തുടങ്ങിയവര്‍ സംസാരിക്കും. വി.ആര്.പ്രസന്നന് സ്വാഗതവും സി.രാജേഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: