ചങ്ങനാശേരി: കഞ്ചാവ് കേസിലും മോഷണക്കേസുകളിലും നിരവധി തവണ പ്രതിയായ കൂനന്താനം വടക്കോട്ടില്‍ ശശി (50) 150 ഗ്രാം കഞ്ചാവുമായി പോലീസ് പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് മുട്ടത്തുപടിക്കല്നിന്നുമാണ് ഇയാളെ പോലീസ് പിടികൂടുന്നത്. കഞ്ചാവ് വില്പന നടത്തിയശേഷം ബാക്കി കഞ്ചാവുമായി മുട്ടത്തുപടിയില് നില്ക്കുമ്പോള് പോലീസ് എത്തി പിടികൂടുകയായിരുന്നു. മുമ്പ് നിരവധി തവണ മോഷണകേസുകളില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
സി.ഐ. നിഷാദ് മോന്, ഷാഡോ പോലീസുകാരായ കെ.കെ.റജി, സിബിച്ചന് ജോസഫ്, പ്രദീപ് ലാല്‍, ടോം ജോബ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: