കൊച്ചി: വാദങ്ങളോ സംവാദങ്ങളോ അല്ല വിവാദങ്ങള്‍ മാത്രമാണ് കേരളത്തിലെന്ന് നടന് മമ്മൂട്ടി. എറണാകുളം പ്രസ്ക്ലബ്ബിന്റെ പി.എസ്.ജോണ്‍ എര്ഡോവ്മെന്റ് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങളെയല്ല അഭിപ്രായങ്ങള്‍ പറയുന്നവരെയാണ് ഇന്ന് വിമര്‍ശിക്കുന്നത്. ബ്രേക്കിംഗ് ന്യൂസുകള്‍ ആരോഗ്യകരമായിരിക്കണം. ആദ്യം വാര്‍ത്ത കൊടുക്കും. എന്നിട്ടാണ് സത്യമാണോ എന്ന് അന്വേഷിക്കുന്നത്. ജൈവ കൃഷി രീതിയല്ല വീട്ടില്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാഭാവിക കൃഷിരീതിയാണ് പിന്തുടരുന്നത്. വിളകളെ കാടുപോലെ സ്വാഭാവികമായ രീതിയില്‍ വളരാന്‍ അനുവദിക്കും. രാസവളങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. പി.എസ്. ജോണ്‍ എന്‍ഡോവ്മെന്റ് പുരസ്കാരം എ.കെ. ആന്റണി മമ്മൂട്ടിക്ക് സമര്‍പ്പിച്ചു. കെ.വി. തോമസ് എം.പി., ഹൈബി ഈഡന് എംഎല്‍എ, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ധാത്രി എം.ഡി. സജികുമാര്‍, എറണാകുളം പ്രസ്ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ജോണി ലൂക്കോസ് പി.എസ്. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: