കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തീവണ്ടിയുടെ അടിയിൽ പെട്ട് യുവതിയുടെ കൈയ്യും കാലും അറ്റു. കൊല്ലം പള്ളിമുക്ക് സ്വദേശി മെഹർബാനാണ് അപകടത്തിൽ പെട്ടത്.
രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കുള്ള തീവണ്ടി സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയപ്പോഴാണ് മെഹർബാൻ സ്റ്റേഷനിലെത്തിയത്. തുടർന്ന് ട്രെയിനിൽ ചാടി കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മെഹർബാനെ പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: