ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു, അഞ്ചു പേര്‍ക്കു പരുക്ക്

Sunday 13 December 2015 2:27 pm IST

ഇടുക്കി:ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. പഴനി സന്ദര്‍ശിച്ച് മടങ്ങി വരവെ  കാര്‍ നിയന്ത്രണം നഷ്ടമായി കൊക്കെയിലേക്ക് മറിയുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി സജിതയാണ് മരിച്ചത്. തൃശൂര്‍ എരയാംകുടി സ്വദേശി ശാന്ത, ചെറായി സ്വദേശി സുമിഷ, മരിച്ച സജിതയുടെ ഭര്‍ത്താവ് അനുരാജ്, നോര്‍ത്ത് പറവൂര്‍ വടക്കേക്കര സ്വദേശി രാജേഷ് , ഭാര്യ ആര്യ, മകള്‍ ഐതിക (രണ്ട്) എന്നിവരാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. സജിതയുടെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.