പാക്കിസ്ഥാനില്‍ ബോംബ് സ്‌ഫോടനം: 15 മരണം

Sunday 13 December 2015 10:18 pm IST

ഇസ്ലമാബാദ്: വടക്കന്‍ പാക്കിസ്താനിലെ പരാചിനാര്‍ ജില്ലയിലെ ഗോത്രമേഖലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഞായറാഴ്ച പരാച്ചിനാറിലെ ചന്തയ്ക്കു സമീപത്തായായിരുന്നു സ്‌ഫോടനം ഉണ്ടായത്. അവധിദിനമായതിനാല്‍ ഇവിടെ നല്ല തിരക്കായിരുന്നത് മരണസംഖ്യ ഉയരാന്‍ കാരണമായി. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം റിമോര്‍ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണോ അതോ ചാവേര്‍ ആക്രമണമായിരുന്നോ എന്നതു സംബന്ധിച്ച് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൈനിക ചെക്ക് പോസ്റ്റിന് സമീപം നടന്ന സ്‌ഫോടനത്തില്‍ ജവാന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.