കുന്നത്തൂര്‍:”വൃദ്ധയും രോഗിയുമായ മാതാവിനെ മക്കള്‍ തെരുവില്‍ ഉപേക്ഷിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് പിന്നീട് മാതാവിനെ തിരികെ വിട്ടിലെത്തിച്ചു. ശാസ്താംകോട്ട മനക്കരയിലാണ് സംഭവം.
മനക്കര കണ്ണമ്പള്ളിക്കാവ് ആലപ്പുറത്ത് വടക്കതില്‍ കുറുമ്പി(85) യെയാണ് മക്കളും മരുമക്കളും ചേര്‍ന്ന് റോഡിലുപേക്ഷിച്ചത്. പുന്നക്കാട് ബിവറേജസ് ഷോപ്പിനോട് ചേര്‍ന്ന് കുറുമ്പിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റും പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരെ സ്വന്തം വീട്ടിലെത്തിക്കുകയും മതിയായ സംരക്ഷണം നല്‍കണമെന്ന് മക്കളോട് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: