വാഷിംഗ്ടണ്‍: യുഎസില്‍ വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി പെന്‍സില്‍വാനിയയിലെ കിഴക്കന്‍ സ്ട്രോഡ്സ്ബര്ഗിലായിരുന്നു വെടിവയ്പ് നടന്നത്.
സ്റ്റോറിലേക്കു കടന്നുകയറിയ അക്രമി ആളുകള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമിയെ സംബന്ധിച്ചും ആക്രമണത്തിന്റെ കാരണവും അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: