ശാസ്താവ്

Sunday 13 December 2015 8:27 pm IST

ദേവന്മാര്‍ക്ക് ശാപം വഴിലഭിച്ച ജരാനര മാറുന്നതിന് പാലാഴികടഞ്ഞ് അമൃത്എടുക്കുക എന്ന് തീരുമാനിച്ചു. അതിന് അസുരന്മാരുടെ സഹായവും വേണ്ടി വന്നു. മന്ധരപര്‍വ്വതത്തെ കടകോലാക്കിയും വാസുകിയെ കയറാക്കിയുമാണ് പാലാഴികടഞ്ഞത്.പാലാഴിയില്‍ നിന്നും  ദിവ്യമായ പലതും ഉത്ഭവിയ്ക്കാന്‍ തുടങ്ങി. ഇരുകൂട്ടരും അത് വീതിച്ച് എടുക്കാന്‍ തുടങ്ങി. ഒടുവില്‍ അമൃതിന്‍ കുഭം ഉയര്‍ന്ന് വന്നപ്പോള്‍ അസുരന്മാര്‍ അതുമായി കടന്നു. അസുരന്മാര്‍ അമൃത് കഴിച്ചാല്‍ പിന്നെ വന്നു കൂടുന്ന ഭവിഷ്യത്തിനെ പറ്റിഓര്‍ത്തപ്പോള്‍ ദേവന്മാര്‍ ഭയന്നു വിറച്ചു. ഒടുവില്‍ മഹാവിഷ്ണു മോഹിനി വേഷം ധരിച്ചാണ് അമൃത് അസുരന്മാരില്‍നിന്നും കടത്തിക്കൊണ്ടുവന്നത്. അതിസുന്ദരിയായ മോഹിനിയെ അസുരന്മാര്‍ കണ്ടുമയങ്ങിയപോലെ ദേവന്മാര്‍ക്കും മോഹമായി. മഹാദേവനാണ് മോഹിനിയ്ക്കു പിന്നാലെ കൂടിയത്. പന്തു കളിച്ചുനടന്ന മോഹിനിയും മഹാദേവനുംചേര്‍ന്ന് സംയോജിച്ചതില്‍ പിറന്ന ഉണ്ണിയാണ,് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളത്തുരാജാവ് എടുത്തുവളര്‍ത്തി അയ്യപ്പനായത്. അതാണ് നാം ആരാധിയ്ക്കുന്ന ശബരിമലവാഴുന്നസ്വാമി അയ്യപ്പന്‍. കേരളത്തില്‍ വിവിധക്ഷേത്രങ്ങളില്‍ ശാസ്താവിനെ പൂജിച്ചുവരുന്നുണ്ട്. കൂടാതെ ഉപദേവനായിട്ടും അയ്യപ്പനെ ആരാധിയ്ക്കുന്നുണ്ട്. ശിവ, വിഷ്ണു ക്ഷേത്രങ്ങളില്‍ തെക്കുപടിഞ്ഞാറ് മൂലയില്‍ ആണ് ശാസ്താവിന്റെ പ്രതിഷ്ഠയേറെയും. പൂര്‍വ്വകാലത്ത് എട്ടു ശിഖിരങ്ങളില്‍ ശാസ്താവിന് ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമാണ് ശബരിമലയിലേത്. തമിഴകത്ത് ബ്രാഹ്മണരല്ലാത്തവരും ധാരാളമായി ശാസ്താവിനെ പൂജചെയ്തുവരുന്നുണ്ട്. ശാസ്താവിന്റെ വാഹനം യഥാര്‍ത്ഥത്തില്‍ കുതിരതന്നെയാണ്. ആനയാണെന്നും , പുലിയാണെന്നും കരുതുന്നവരും ഉണ്ട്. എന്നാല്‍ പൂര്‍ണ്ണയും പുഷ്‌ക്കലയും ശാസ്താവിന്റെ ഭാര്യമാരാണ്.  ശബരിമലവാഴുന്ന അയ്യപ്പസ്വാമി നിത്യബ്രഹ്മചാരിതന്നെയാണ്. ശാസ്താക്ഷേത്രങ്ങളില്‍ പത്‌നീസമേതം വാഴുന്ന പ്രതിഷ്ഠ പലയിടത്തും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.