ചേര്‍ത്തല: മരുത്തോര്‍വട്ടം ശ്രീധന്വന്തരി ക്ഷേത്രത്തില്‍ ഈ മാസം 18ന് തുടങ്ങുന്ന അഖില ഭാരത ഭാഗവതസത്രത്തിന്റെ വിഗ്രഹ ഗ്രന്ഥ രഥഘോഷയാത്രയ്ക്ക് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ ദിവാകരന്‍നമ്പൂതിരി ഭദ്രദീപം കൊളുത്തി. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും വൈക്കം താലൂക്ക് യൂണിയന് പ്രസിഡന്റുമായ സി.ആര്.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സത്രം വൈസ് ചെയര്മാന് കെ.ജി.ശ്രീധരപ്പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ കെ.വിനയചന്ദ്രന്, ട്രഷറര്‍ എം.കെ.ഉണ്ണികൃഷ്ണകൈമള്‍, കണ്‍വീനര്‍ ബി.ഗോപാലകൃഷ്ണന് നായര്‍, ജി. അജികുമാര്‍, ചീഫ് കോ ഓഡിനേറ്റര്‍ ആര്.ശശിധരന്, കോ-ഓഡിനേറ്റര്‍ ജി.സജികുമാര്‍, ജെ.സജി, ഘോഷയാത്രകമ്മറ്റി കണ്‍വീനര്‍ ജനാര്ദ്ദനന് നായര്‍, കമ്മറ്റി അംഗങ്ങളും നൂറുകണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: