ആലപ്പുഴ: ജില്ലാ പഞ്ചായത്ത് വികലാംഗര്‍ക്കായി നല്കുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണ ഉദ്ഘാടനം ജനവരിയില്‍ നടത്തും. ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായത്. 243 പേര്‍ക്കാണ് വാഹനം നല്‍കുന്നത്. ഇതില്‍ ഗ്രാമസഭ തിരഞ്ഞെടുത്ത 50 പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. കൃഷി വകുപ്പിന്റെ സഹകരണത്തില്‍ പത്തുപേരുള്‍പ്പെടുന്ന ഗ്രൂപ്പുകള്‍ക്ക് ഗ്രോബാഗ് വിതരണം ചെയ്യും. പത്തു പേരുള്ള ഗ്രൂപ്പിന് 25 ഗ്രോബാഗും പച്ചക്കറി വിത്തുമാണ് നല്‍കുന്നത്. ഗ്രൂപ്പിലെ ഒരാള്‍ ഇതിനായി 500 രൂപ വീതം നല്‍കണം. തീരമേഖലയുടെ സംരക്ഷണത്തിന് കണ്ടല്‍ വച്ചുപിടിപ്പിക്കുവാന്‍ എന്‍ആര്‍ഇജിഎസ് പദ്ധതിയുടെ സാഹായം തേടുവാനും തീരുമാനിച്ചു. പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: